ഉരുൾപൊട്ടൽ; സർക്കാരിൻ്റെ നടപടികൾ തൃപ്‌തികരം : മാർ ജോസഫ് പാംപ്ലാനി

വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ സഭയ്ക്കു തൃപ്തിയുണ്ടെന്നും ക്യാംമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷിതമായ പുനരധിവാസം കൂടി സർക്കാർ നടപ്പാക്കണമെന്നും സിറോ മലബാർ മാധ്യമ കമ്മിഷൻ ചെയർമാൻ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.

കസ്‌തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിനെ സഭ എതിർത്തത് ഉരുൾപൊട്ടലിനു വഴിവച്ചു എന്നു പറയുന്നത് പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കലാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിബിഡവനങ്ങളിലാണ് കൂടുതലും ഉരുൾപൊട്ടിയത്,
ആഗോള താപനവും അതിവർഷ സാധ്യതയും ഉൾപ്പെടെ കാരണങ്ങളുണ്ട്. ഖനന, റിസോർട്ട് പ്രവർത്തനങ്ങൾക്കൊന്നും തടസ്സമില്ലെന്നിരിക്കെ, കൃഷി ചെയ്യുന്നവരാണ് എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദിയെന്നു പറയുന്നത് നീതി കേടാണ്.
അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിൽ സർക്കാരുമായി സഹകരിക്കാനും 100 വീടുകൾ പണിത് നൽകാനുമുള്ള സന്നദ്ധത കെസിബിസി അറിയിച്ചിട്ടുണ്ട്.

വയനാട്ടിൽ 12, 13 തീയതികളിൽ അവിടത്തെ മെത്രാന്മാരും കെസിബിസി പ്രസിഡന്റും ഉൾപ്പെടെ യോഗം ചേരും. നാട്ടുകാരുടെ താൽപര്യം കൂടി പരിഗണിച്ച് തുടർ കർമപദ്ധതി തയാറാക്കും. അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m