റോമിലെ പൊന്തിഫിക്കൽ സെമിനാരിയിലെ നിരവധി വിദ്യാർഥിക്കൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു.

റോം:  റോമിലെ പൊന്തിഫിക്കൽ നോർത്ത്  അമേരിക്കൻ സെമിനാരിയിലെ നിരവധി വിദ്യാർഥിക്കൾക്ക്  കൊറോണ വൈറസ് സ്ഥിതീകരിച്ചതായി റിപ്പോർട്ട്. അവരെ ഐസൊലേറ്റ് ചെയ്തതിനൊപ്പം മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും ക്യാമ്പസിൽ ഖുറെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സെമിനാരിയുടെ വൈസ് റെക്ടർ ഫാ. ഡേവിഡ് എ സ്‌ക്യൂൻക് വ്യക്തമാക്കി.

  വിവിധ രാജ്യങ്ങളിൽനിന്നുമുള്ള നിരവധി വിദ്യാർഥികൾ റോമിലെ പൊന്തിഫിക്കൽ  സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ഇറ്റലിയിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ മൂലം   2019 – 2020 അധ്യയന വർഷത്തെ ക്ലാസുകൾ ഓൺലൈൻ ആയിട്ടാണ് കോളേജുകൾ പൂർത്തിയാക്കിയത്.  റോമിലെയും വത്തിക്കാനിലെയും കോളേജുകളും യൂണിവേഴ്സിറ്റികളും സുരക്ഷാ നടപടികളും മുൻകരുതലുകളും സ്വീകരിച്ച് ജൂണിൽ  ക്ലാസ്സുകൾ വീണ്ടും തുടങ്ങിയിരുന്നു.

വിവിധ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് നിലവിലെ സാഹചര്യത്തിൽ റോമിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ, ചില സർവ്വകലശാലകൾ ഓൺലൈൻ ക്ലാസു‌കൾ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിൽനിന്നും മറ്റും റോമിലെ കോളേജുകളിലേക്ക് എത്തിയ വിദ്യാർത്ഥികൾ, വത്തിക്കാനിൽ നിന്നും ഏറെ അകലെയല്ലാത്ത ‘ജാനിക്ക് ഹില്ലി’ലെ സെമിനാരി കാമ്പസിൽ നിർബന്ധിത ക്വോറന്റീനിൽ  പ്രവേശിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആശങ്കാ ജനകമല്ലെന്നും പൊന്തിഫിക്കൽ സെമിനാരിയുടെ  റെക്ടറായ ഫാ.പീറ്റർ ഹാർമാൻ പത്രക്കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group