റോം രൂപതയിൽ പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങി 11 ഡീക്കന്മാർ.
ഫ്രാൻസിസ് മാർപാപ്പ ബിഷപ്പായ റോം രൂപതയിൽ ഗുഡ് ഷെപ്പേർഡ് ഞായറാഴ്ച എന്നറിയപ്പെടുന്ന ഈസ്റ്റർ കഴിഞ്ഞു വരുന്ന നാലാമത്തെ ഞായറാഴ്ചയായ മേയ് എട്ടിനാണ് കത്തീഡ്രൽ ദേവാലയം കൂടിയായ പേപ്പൽ ബസിലിക്ക ഓഫ് സെന്റ് ജോൺ ലാറ്ററനിൽവച്ച് തിരുകർമ്മങ്ങൾ നടക്കുന്നത്. റോം രൂപതയ്ക്കുവേണ്ടിയുള്ള മാർപാപ്പയുടെ വികാരിയായ കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസാണ് ചടങ്ങുകളുടെ മുഖ്യകാർമ്മികൻ. ഡീക്കന്മാർ ഇതിനോടകം അജപാലന ചുമതലകൾ നിർവഹിച്ചിട്ടുള്ള ദേവാലയങ്ങളിലെ ഇടവക വൈദികരും രൂപതാ സെമിനാരികളുടെ റെക്ടർമാരുമായിരിക്കും മറ്റ് കാർമ്മികർ.മേയ് ആറിന് രൂപതയിലെ നാല് ദേവാലയങ്ങളിൽ, റോമിലെ സഹായ മെത്രാൻമാരുടെ നേതൃത്വത്തിൽ ദൈവവിളികൾക്കുവേ ണ്ടി പ്രത്യേക ജാഗരണ പ്രാർത്ഥനകളും നടക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group