റോസാമിസ്റ്റിക്കാ തിരുന്നാൾ ഒരുക്കപ്രാർത്ഥന

ജൂലൈ 1 മുതൽ 13 വരെ.
(എല്ലാ ദിവസവും ഈ പ്രാർത്ഥന തന്നെയാണ് ചൊല്ലേണ്ടത്.)

ഓ മറിയമേ റോസാമിസ്റ്റിക്ക, യേശുവിന്റെയും ഞങ്ങളുടെയും മാതാവേ, ഞങ്ങളുടെ പ്രത്യാശയും ശക്തിയും ആശ്വസവും നീയാകുന്നു. അങ്ങയുടെ മാതൃസ്നേഹത്താൽ അങ്ങയുടെ സ്വർഗ്ഗീയാനുഗ്രഹം ഞങ്ങൾക്ക് നല്കണമേ.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ ആമ്മേൻ.

റോസാമിസ്റ്റിക്ക, കളങ്കമേശാത്ത കന്യകയെ, കൃപയുടെ മാതാവേ ! അങ്ങയെ വണങ്ങുന്ന മക്കളായ ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ തിരുക്കുമാരനോട് പ്രാർത്ഥിച്ചു ദൈവത്തിന്റെ കരുണ പ്രാപിച്ചു തരണമേ. ഞങ്ങളുടെ യോഗ്യതയല്ല, അങ്ങയുടെ കരുണയാൽ കൃപയും അനുഗ്രഹവും ഞങ്ങൾ പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്ന് ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു.
1 നന്മ……..

റോസാമിസ്റ്റിക്ക, യേശുവിന്റെ മാതാവേ, ജപമാല രാഞ്ജി! ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയുടെ അമ്മേ! പലവിധ കലഹങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന മനുഷ്യവംശത്തിന് മുഴുവൻ ഐക്യവും സമാധാനവും നല്കണമേ. നിന്റെ മക്കളെല്ലാവരെയും സ്നേഹത്തിൽ ഒന്നിപ്പിക്കുകയും മനസാന്തരത്തിന്റെ വരം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ.
1 നന്മ……..

റോസാമിസ്റ്റിക്കാ, അപ്പോസ്തോലന്മാരുടെ രാഞ്ജി, വിശുദ്ധ കുർബ്ബാനയോടുള്ള ഭക്തി വർദ്ധിപ്പിക്കണമെ. വൈദിക ജീവിതത്തിലേക്കും, സന്യാസജീവിതത്തിലേ ക്കുമുള്ള ദൈവവിളികൾ വര്ദ്ധിപ്പിക്കണമേ. ദൈവവിളി ലഭിച്ചവർ അതിനനുസൃതമായി ജീവിക്കുവാനും അതുവഴി തിരുസുതന്റെ രാജ്യം വിസ്തൃതമാക്കിത്തീർക്കുവാനും ഇടയാകട്ടെ.
1 നന്മ…….

റോസാമിസ്റ്റിക്കാ, ദൈവമാതാവേ, സഭയുടെ മാതാവേ, ഞങ്ങൾക്കുവേണ്ടിയും എല്ലാ തിരുസഭാ ശുശ്രുഷകർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ.

ജൂലൈ 1 മുതൽ ചൊല്ലേണ്ട 13 ദിന പ്രാർത്ഥനയുടെ ശേഷം പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരിന്റെ ജപമാല യും കൂടെ ചൊല്ലേണ്ടതാണ്…

✝മാതാ­വി­ന്റെ ര­ക്ത­ക്ക­ണ്ണീരിന്‍ ജ­പമാ­ല✝

ക്രൂ­ശി­തനാ­യ എ­ന്റെ ഈ­ശോയെ! അ­ങ്ങേ തൃ­പ്പാ­ദ­ങ്ങളില്‍ സാ­ഷ്ടാം­ഗം വീ­ണു­കൊ­ണ്ട് ക­രു­ണാര്‍­ദ്രമാ­യ സ്നേഹ­ത്തോടെ, കാല്‍­വ­രി­യി­ലേ­ക്കു­ള്ള വേ­ദ­ന നിറ­ഞ്ഞ യാ­ത്രയില്‍ അ­ങ്ങേ അ­നു­ഗ­മി­ച്ച പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ ഞ­ങ്ങള്‍ അ­ങ്ങേ­ക്കു സ­മര്‍­പ്പി­ക്കു­ന്നു. നല്ല­വനാ­യ കര്‍­ത്താവേ! പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്തം­ക­ലര്‍­ന്ന ക­ണ്ണു­നീര്‍­ത്തു­ള്ളി­കള്‍ ത­രു­ന്ന സ­ന്ദേ­ശം ശ­രി­ക്കു മ­ന­സ്സി­ലാ­ക്കു­ന്ന­തിനും അങ്ങ­നെ ഞ­ങ്ങളില്‍ ഇ­ഹത്തില്‍ നി­ന്റെ തി­രു­മന­സ്സു നി­റ­വേ­റ്റി­ക്കൊ­ണ്ടു സ്വര്‍­ഗ്ഗത്തില്‍ അ­വ­ളോ­ടൊ­ത്തു നി­ത്യ­മാ­യി നി­ന്നെ വാ­ഴ്­ത്തി സ്­തു­തി­ക്കു­ന്ന­തിനും യോ­ഗ്യ­രാ­ക്കു­ന്ന­തി­നു വേ­ണ്ട അ­നു­ഗ്ര­ഹം ഞ­ങ്ങള്‍­ക്കു നല്‍­കണമേ.
ആ­മ്മേന്‍.

ഓ! ഈ­ശോ­യെ ഈ ലോ­കത്തില്‍ നി­ന്നെ അ­ധി­ക­മാ­യി സ്നേ­ഹി­ക്കു­കയും സ്വര്‍­ഗ്ഗത്തില്‍ നി­ന്നെ ഏ­റ്റം ഗാ­ഢ­മാ­യി സ്നേഹി­ച്ച് നി­ന്നോ­ടൊ­ത്തു വാ­ഴു­കയും ചെ­യ്യു­ന്ന പ­രി­ശു­ദ്ധ അ­മ്മ­യു­ടെ ര­ക്ത­ക്ക­ണ്ണു­നീ­രുക­ളെ നീ ക­രു­ണ­യോ­ടെ വീ­ക്ഷി­ക്കേ­ണമെ. (1പ്രാ.)

സ്നേ­ഹം നി­റ­ഞ്ഞ ഈ­ശോയെ! നി­ന്റെ പരി. അ­മ്മ ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രി­നെ­ ക്കു­റി­ച്ച് എ­ന്റെ യാ­ചന­കള്‍ കേള്‍­ക്ക­ണ­മേ. (7 പ്രാ.)

ഓ! ഈ­ശോ­യെ ഈ ലോകത്തിൽ ………………(1 പ്രാ.)

ഇങ്ങനെ 7പ്രാ­വശ്യം ചൊല്ലി­യ­ശേഷം സമാപന പ്രാർത്ഥന ഓരോന്നിനും മുൻപ് മാതാവിന്റെ വ്യാകുലങ്ങൾ ധ്യാനിക്കുന്നത് നല്ലതാണ്.

  1. ശിമയോൻ പ്രവാചകന്റെ പ്രവചനം
  2. മിസ്രെമിലേയ്ക്ക് ഓടിപോകുന്നത്
  3. 12 വയസ്സിൽ കാണാതാകുന്നത്
  4. കുരിശിന്റെ വഴിയിൽ ദർശിക്കുന്നത്
  5. ഈശോ മരണവേദന അനുഭവിക്കുന്നതും ഹൃദയം കുത്തി പിളർക്കുന്നതും
  6. ഈശോയുടെ ശരീരം മാതാവിന്റെ മടിയിൽ കിടത്തുന്നത്
  7. ഈശോയുടെ മൃതശരീരം കല്ലറയിൽ സംസ്കരിക്കുന്നത്.

പ്രാർത്ഥന

ഓ! മ­റി­യ­മേ! വ്യാ­കു­ലവും ക­രു­ണയും സേ്‌­ന­ഹവും നി­റ­ഞ്ഞ അമ്മേ! ഞ­ങ്ങ­ളു­ടെ എളി­യ യാ­ച­നക­ളെ നി­ന്റെ പ്രാര്‍­ത്ഥ­ന­യോ­ടുചേര്‍­ത്ത് നിന്റെ പ്രി­യ­പു­ത്ര­നു കാ­ഴ്­ച­വ­യ്­ക്ക­ണമെ. അ­ങ്ങു­ന്നു ഞ­ങ്ങള്‍­ക്കാ­യി ചിന്തി­യ ര­ക്ത­ക്ക­ണ്ണു­നീ­രു­ക­ളെ­ ക്കു­റി­ച്ച് ഈ … (കാ­ര്യം) നി­ന്റെ പ്രി­യ­പു­ത്രനില്‍ നി­ന്നു ല­ഭി­ച്ചുത­ര­ണമേ. ഞങ്ങ­ളെ എല്ലാ­വ­രേയും നി­ത്യ­ഭാ­ഗ്യത്തില്‍ ചേര്‍­ക്കു­കയും ചെ­യ്യ­ണമെ.

ഓ! മ­റി­യമേ! നി­ന്റെ ര­ക്ത­ക്ക­ണ്ണീരാല്‍ പി­ശാ­ചി­ന്റെ ഭ­ര­ണ­ത്തെ ത­കര്‍­ക്ക­ണ­മെന്നും ഞ­ങ്ങ­ളെ­ പ്ര­തിബ­ന്ധി­തമാ­യ ഈ­ശോ­യു­ടെ തൃ­ക്ക­ര­ങ്ങളാല്‍ സ­ക­ല തി­ന്മ­ക­ളിലും നിന്നുംലോ­ക­ത്തെ കാ­ത്തുര­ക്ഷി­ക്ക­ണ­മെന്നും ഞ­ങ്ങള്‍ പ്രാര്‍­ത്ഥി­ക്കുന്നു.
ആ­മ്മേന്‍.

സമാപന പ്രാര്‍ത്ഥന

 ഈശോമിശിഹായുടെ അമ്മയാകുവാന്‍ പരിശുദ്ധ കന്യകാമറിയത്തെ തെരഞ്ഞെടുത്ത പിതാവായ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. തന്റെ അമ്മയായ മറിയത്തെ മനുഷ്യകുലത്തിന് മുഴുവന്‍ മാതാവായി നല്‍കിയ മിശിഹാ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ്‌വഴങ്ങിയ പരിശുദ്ധ അമ്മയെ അനുകരിച്ച് ദൈവവചനമനുസരിച്ച് ജീവിച്ചുകൊണ്ട് നിത്യജീവിതത്തിന് അവകാശികളായിത്തീരാന്‍ മിശിഹാ നമ്മെ സഹായിക്കട്ടെ. റോസ മിസ്റ്റിക്ക മാതാവിന്റെ മാദ്ധ്യസ്ഥവും സംരക്ഷണവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.  ഇപ്പോഴും എപ്പോഴും എന്നേക്കും.
സമൂഹം:  ആമ്മേന്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group