‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോബർ 9ന്

പരിശുദ്ധ ദൈവമാതാവിന്റെ ജപമാല യജ്ഞത്തിന് തയാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾ. ഒക്ടോബർ ഒൻപത് വൈകിട്ട് 5.00നാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജപമാല പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്.

ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറി’ന്റെയും ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ 2018ൽ ആരംഭിച്ച ജപമാല യജ്ഞമാണ് ‘റോസറി എക്രോസ് ഇന്ത്യ’. അഞ്ചാം വർഷത്തിലെ പ്രാർത്ഥനാ യജ്ഞം കൂടുതൽ സ്ഥലങ്ങളിൽ സംഘടിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ദൈവാലയങ്ങളിലും സഭാ സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും വിശ്വാസീസമൂഹം ഒത്തുചേർന്ന് ജപമാല പ്രദക്ഷിണങ്ങൾ ക്രമീകരിക്കമെന്നതാണ് ലക്ഷ്യം.

കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള സംരക്ഷണം; തിരുസഭയ്ക്ക് വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണം ലഭിക്കാൻ; വൈദികർക്കും സമർപ്പിതർക്കും വേണ്ടി; ജീവൻ, വിവാഹ- കുടുംബ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ; ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സ്വർഗപ്രവേശനം; തിരുഹൃദയത്തിനും വിമലഹൃദയത്തിനും എതിരായി ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം; വിമലഹൃദയ നാഥയുടെ കീർത്തി പ്രഘോഷിക്കപ്പെടുക എന്നിവയാണ് പ്രധാന പ്രാർത്ഥനാ നിയോഗങ്ങൾ. ഇതൊടാപ്പം വ്യക്തിപരമായ നിയോഗങ്ങളും സമർപ്പിക്കാം.

പ്രാർത്ഥനാ യജ്ഞത്തിന് മുന്നോടിയായി ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച ’54 ഡേ മിറാക്കുലസ് റോസറി നൊവേന’ നടന്നുകൊണ്ടിരിക്കയാണ് ഇപ്പോൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group