ജപമാല അക്രമാസക്തമെന്ന് ഫേസ്ബുക്ക് : പ്രതിഷേധം അറിയിച്ച് വിശ്വാസികൾ

ക്രൈസ്തവ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന പോസ്റ്റുകൾക്കെതിരെ ഫേസ്ബുക്ക് കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് ക്രൈസ്തവർ.

ജപമാല അക്രമാസക്തമെന്നാണ് ഫേസ്ബുക്കിന്റെ പുതിയ കണ്ടുപിടിത്തം.ബൈബിൾ വാക്യത്തോടൊപ്പം ജപമാല പിടിച്ചിരിക്കുന്ന ആളുടെ കൈ സെൻസർ ചെയ്തതിനാണ് ഫേസ്ബുക്ക് ഈ വിശദീകരണം നല്കിയിരിക്കുന്നത്. പോർച്ചുഗല്ലിലെ ഫിൽഹോസ് ദ മരിയ എന്ന കത്തോലിക്കാ പേജിലെ ചിത്രമാണ് ഫേസ്ബുക്ക് നിരോധിച്ചത്.

ഫേസ്ബുക്കിന്റെ ഈ നടപടിയും വിശദീകരണവും കത്തോലിക്കാ വിശ്വാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. കത്തോലിക്കാ ഉളളടക്കങ്ങൾക്കെതിരെയുള്ള ഫേസ്ബുക്ക് ഇടപെടൽ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ മറ്റ് മതവിശ്വാസങ്ങൾക്ക് അനുകൂലമായ നിലപാടാണ് ഫേസ്ബുക് കൈക്കൊണ്ടിരിക്കുന്നതും. ഇത് തികച്ചുo
ആശങ്കയുണർത്തുന്നുവെന്നും വിശ്വാസികൾ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group