ഇസ്ലാമിക തീവ്രവാദത്തിനെതിരെ ജപമാല ആയുധമാക്കണം : നൈജീരിയൻ ബിഷപ്പ്

ഇസ്ലാമിക്ക് തീവ്രവാദം ആഗോളതലത്തിൽ ശക്തമാകുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന ആഹ്വാനവുമായി നൈജീരിയൻ ബിഷപ്പ്. ലോകം മുഴുവനുമുള്ള കത്തോലിക്കർ ജപമാല ചൊല്ലി തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രാർത്ഥിക്കണമെന്ന് നൈജീരിയയിലെ മൈദുഗുരി രൂപത ബിഷപ്പ് ഒലിവർ ഡാഷെ വീഡിയോ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.ഇസ്ലാമിക തീവ്രവാദം ആഫ്രിക്കയിൽ ശക്തമാകുകയാണ് ആഫ്രിക്കയിൽ മാത്രമല്ല ലോകത്തിന്റെ പലരാജ്യങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങൾ ശക്തി ആർജ്ജിച്ച് കൊണ്ടിരിക്കുന്നു, ആഫ്രിക്കയിൽ മാത്രം 12,000 ജനങ്ങളാണ് ഇതുവരെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇരയായിട്ടുള്ളത്,ഇതിനെതിരെ ശക്തമായ ജപമാല പ്രാർത്ഥന നടത്താൻ ബിഷപ്പ് ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group