വന്യജീവി ആക്രമണം തടയാൻ ആർആർടികൾ

വന്യജീവി ആക്രമണം തടയുന്നതിനായി വനം-വന്യജീവി വകുപ്പില്‍ ഒൻപത് ഡിവിഷനുകളില്‍ ദ്രുതകർമ സേനകള്‍ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓരോ ആർആർടിയുടെയും ചുമതല ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്കായിരിക്കും. സെക‌്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർമാർ, ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരാകും. വന്യമൃഗം ഇറങ്ങി മനുഷ്യജീവനു ഭീഷണിയുണ്ടാകുന്നതായി വിവരം ലഭിച്ചാല്‍ ഇവർ ഉടനെത്തും.

എന്നാല്‍, മന്ത്രിസഭയില്‍ ആർആർടിയുടെ നടത്തിപ്പിനായി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ ഒന്പത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനാണ് അനുമതി. മറ്റു തസ്തികകള്‍ വർക്ക് അറേഞ്ച്മെന്‍റ് വ്യവസ്ഥ പ്രകാരം കണ്ടത്തും.

പുതിയ ആർആർടികള്‍

തിരുവനന്തപുരം-പാലോട്, പുനലൂർ- തെന്മല, കോട്ടയം- വണ്ടൻപതാല്‍, മാങ്കുളം- കടലാർ, കോതമംഗലം- കോതമംഗലം, ചാലക്കുടി-പാലപ്പിള്ളി, നെന്മാറ- കൊല്ലങ്കോട്, നിലന്പൂർ സൗത്ത്- കരുവാരക്കുണ്ട്, നോർത്ത് വയനാട്- മാനന്തവാടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group