ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പട്ടികവർഗക്കാരുടെ സംവരണം റദ്ദാക്കണo: ക്രിസ്‌തുമസ് ദിനത്തിൽ റാലി സംഘടിപ്പിക്കാൻ ഒരുങ്ങി ആർഎസ്എസ്

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച പട്ടികവർഗക്കാരുടെ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്‌തുമസ് ദിനത്തിൽ റാലി സംഘടിപ്പിക്കുമെന്ന് ആർഎസ്എസ് പിന്തുണയുള്ള സംഘടന. ജനജാതി സുരക്ഷാ മഞ്ച് (ജെഎസ്എം) ത്രിപുര യൂണിറ്റ് കൺവീനർ സന്തി ബികാഷ് ചക്‌മ ആണ് ഇക്കാര്യം അറിയിച്ചത്. ആർഎസ്എസിൻ്റെ ഗോത്രവർഗ വിഭാഗമായ വനവാസി കല്യാൺ ആശ്രമത്തിന്റെ പിന്തുണയുള്ള സംഘടനയാണ് ജെഎസ്എം. അഗർത്തല സ്വാമി വിവേകാനന്ദൻ മൈതാനത്താണ് റാലി സംഘടിപ്പിക്കുക.

ക്രിസ്‌തു വിശ്വാസത്തിൽ ചേർന്ന പട്ടികവർഗക്കാരുടെ സംവരണം റദ്ദാക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ചക്‌മ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഭരണകാലത്ത് ത്രിപുരയിൽ ക്രിസ്‌തു വിശ്വാസം പ്രചരിക്കപ്പെട്ടില്ലെന്ന് ചക്മ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group