കലാപത്തിനിടെ ക്രൈസ്തവ വിദ്വേഷo വളർത്തുന്ന ലേഖനവുമായി ആർ.എസ്.എസ് പ്രസിദ്ധീകരണം

മണിപ്പൂരിൽ നടക്കുന്ന കലാപത്തിനിടയിൽ ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷo വളർത്തുന്ന വിഷം ലേഖനവുമായി ആർ.എസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ. ചർച്ചുകളുടെയും ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് അക്രമം നടക്കുന്നെതെന്നും മെയ്തി വിഭാഗക്കാരായ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നതെന്നുമാണ് ആര്‍‌എസ്‌എസ് വിദ്വേഷ പ്രചരണം. അതേസമയം 41% ക്രിസ്ത്യൻ ജനസംഖ്യയുള്ള മണിപ്പൂരിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായിട്ടും ക്രൈസ്തവ സമൂഹം അരക്ഷിതാവസ്ഥയിലാണ്. ഇതിനിടെ മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് പ്രസ്താവന പുറത്തിറക്കി. പള്ളികളും വീടുകളും അഗ്നിക്കിരയാക്കിയെന്നും സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്നും സിബിസിഐ പ്രസ്താവിച്ചു. അക്രമികൾ നിരവധി വാഹനങ്ങൾക്കു തീയിടുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ഒരാഴ്ചമുമ്പ് ആരംഭിച്ച അക്രമത്തിൽ നിരവധി ക്രൈസ്തവ ദേവാലയങ്ങളും സ്കൂളുകളും വീടുകളും തകർക്കുകയും അഗ്നിയ്ക്കിരയാക്കുകയും ചെയ്തിട്ടുണ്ട്.

ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളനുസരിച്ച് ഇന്നലെ വൈകുന്നേരം വരെ കലാപത്തിൽ 54 പേരാണു കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group