ക്രൈസ്തവർക്കെതിരെ വിദ്വേഷ പ്രചരണവുമായി ആർഎസ്എസ്

ന്യൂ ഡൽഹി: ക്രൈസ്തവർ മതപരിവർത്തനം നടത്തുന്നുവെന്നും മതപരിവർത്തനത്തിന് ആഗോള ഇ-കോമേഴ്സ് കമ്പനിയായ ആമസോൺ സാമ്പത്തിക സഹായങ്ങൾ നൽകുന്നുവെന്നും ആരോപിച്ച് ആർഎസ്എസ് മുഖപത്രം ഓർഗനൈസർ.

ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെ അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനാണ് (എബിഎം) മതപരിവർത്തനത്തിനു നേതൃത്വം നൽകുന്നതെന്നാണ് ഓർഗനൈസറിന്റെ അമേസിംഗ് ക്രോസ് കണക്ഷൻസ് എന്ന് പേരുള്ള പുതിയ ലക്കത്തിലെ ആരോപണം. എബിഎം അതിന്റെ ഇന്ത്യൻ സഹോദര സംഘടനയായ ഓൾ ഇന്ത്യ മിഷൻ (എഐ എം) വഴിയാണ് വടക്കു-കിഴക്കൻ മേഖലയിൽ മതപരിവർത്തനം നടത്തുന്നതെന്നും ഓർഗനൈസർ പറയുന്നു.

സമാനമായ ആരോപണങ്ങൾ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പോലെയുള്ള ഹിന്ദുത്വ സംഘടനകൾ മുമ്പും ഉന്നയിച്ചിട്ടുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനങ്ങൾ നടത്തുന്നതായി തെളിയിക്കാൻ ആർഎസ്എസ്, വിഎച്ച്പി പോലെയുള്ള സംഘടനകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ ചില്ലറ വ്യാപാരത്തെ ആമസോൺ പോലെയുള്ള ബഹുരാഷ്ട്ര കമ്പനികൾ തകർക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും ആർഎസ്എസ്, സ്വദേശി ജാഗരൺ മഞ്ച് പോലെയുള്ള സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. ക്രൈസ്തവരെ മതപരിവര്‍ത്തന ലോബിയായി കണക്കാക്കുന്ന ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണം അഴിച്ചുവിടാറുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group