റഷ്യ- യുക്രൈൻ യുദ്ധം : മധ്യസ്ഥം വഹിക്കാൻ സന്നദ്ധത അറിയിച്ച് വത്തിക്കാൻ

റഷ്യ- യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിക്കണമെന്നും, യുദ്ധത്തിന് അറുതിവരുത്താനുള്ള സംവാദങ്ങളിൽ മധ്യസ്ഥം വഹിക്കാനും സന്നദ്ധത അറിയിച്ച് വത്തിക്കാൻ.റഷ്യ- യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇറ്റാലിയൻ മാധ്യമങ്ങൾക്ക് നൽകിയ സംയുക്ത അഭിമുഖത്തിലാണ്,വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഇക്കാര്യമറിയിച്ചത്.

സൈനിക ആക്രമണം ഉടൻ അവസാനിപ്പിക്കണം. സംഭാഷണത്തിന് ഇനിയും സാധ്യതയുണ്ട്. റഷ്യയും യുക്രൈനും തമ്മിലുള്ള സംവാദം സുഗമമാക്കാനുള്ള ശ്രമങ്ങളിൽ ഇടപെടാൻ വത്തിക്കാൻ സന്നദ്ധമാണ്.’ യുദ്ധത്തിൽ ആശങ്ക അറിയിക്കാൻ പ്രോട്ടോക്കോളുകൾ അവഗണിച്ച് റഷ്യൻ എംബസിയിൽ നേരിട്ടെത്തിയ പാപ്പ, ഇക്കാര്യമാണ് റഷ്യൻ അംബാസിഡറോട് നിർദേശിച്ചതെന്നും കർദിനാൾ വ്യക്തമാക്കി.

സംഘർഷത്തിന് അയവു വരുത്താൻ വത്തിക്കാൻ ഇടപെടുമെന്ന വാർത്തകൾ മുമ്പേ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത് ഇപ്പോഴാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group