റഷ്യ യുക്രെയ്നിൽ നടത്തുന്ന അധിനിവേശത്തെ വീണ്ടും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പാ. ചെച്ൻ, സിറിയൻ പോരാളികളെ ഉപയോഗിക്കുന്ന റഷ്യൻ യുദ്ധതന്ത്രത്തെ അതിഭീകരമെന്നും മാർപാപ്പാ പറഞ്ഞു.
ഇറ്റാലിയൻ ദിനപത്രമായ ലാ സ്റ്റാംപയാണു മാർപാപ്പയുടെ വിമർശനം സംബന്ധിച്ചു റിപ്പോർട്ട് ചെയ്തത്. ജെസ്യൂട്ട് യൂറോപ്യൻ കൾച്ചറൽ മാഗസിൻ എഡിറ്റർമാരുമായി മാർപാപ്പ നടത്തിയ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഈ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിനു ചില പ്രകോപനങ്ങൾ കാരണമായെന്നും യുദ്ധം തടയാൻ ശ്രമമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈനിക നടപടികളെ ക്രൂരമെന്നു വിശേഷിപ്പിച്ച മാർപാപ്പ, യുക്രെയ്ൻകാർ അതിജീവനത്തിനു വേണ്ടിയാണു പോരാടുന്നതെന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group