ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ 1033-ാം പിറന്നാൾ അവിസ്മരണീയമാക്കി റഷ്യൻ ഓർത്തഡോക്‌സ് വിശ്വാസീസമൂഹം.യുക്രേനിയൻ തലസ്ഥാനമായ കീവിലെ സെന്റ് വ്‌ളാഡിമർ കുന്നിൽ അർപ്പിച്ച തിരുക്കർമങ്ങൾക്കുശേഷം സംഘടിപ്പിച്ച വിഖ്യാതമായ വാർഷിക പ്രദക്ഷിണത്തിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ.പത്താം നൂറ്റാണ്ടിന്റെ ഒടുവിൽ റഷ്യ ഉൾപ്പെടുന്ന കീവ് റൂസ് പ്രദേശം ഭരിച്ചിരുന്ന, വിജാതീയനായിരുന്ന വ്‌ളാഡിമിർ രാജാവ് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിലൂടെയാണ് റഷ്യയുടെ മാമ്മോദീസ സാധ്യമായത്.കീവിന്റെയും ഉക്രൈൻ മുഴുവന്റെയും മെത്രാപ്പോലീത്തയായ ഓനുഫ്രിയുടെ കാർമികത്വത്തിലായിരുന്നു സെന്റ് വ്‌ളാഡിമിർ ഹില്ലിലെ കൃതജ്ഞതാർപ്പണം. സഭയുടെ പിറന്നാൾ ദിനത്തിൽ ദൈവത്തിന് നന്ദി അർപ്പിക്കാനും ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനുമായി യുക്രേനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിശ്വാസികൾ പ്രവഹിച്ചതോടെ സെന്റ് വ്‌ളാഡിമിർ കുന്ന് ജനസാഗരമായി മാറി. തിരുക്കർമങ്ങളെ തുടർന്നായിരുന്നു പ്രദക്ഷിണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group