മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സഭാസംഗമവും 92-ാമത് പുനരൈക്യ വാർഷികാഘോഷവും സെപ്റ്റംബർ 21ന് തിരുവല്ലയിൽ നടക്കും.
സമൂഹബലി, ദൈവശാസ്ത്ര സമ്മേളനം, വിവിധ സംഗമങ്ങൾ, സുവിശേഷസംഘ പ്രാർത്ഥനാ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.
21 ന് രാവിലെ എട്ടിന് പ്രഭാത നമസ്കാരം. 8.30 ന് ആരംഭിക്കുന്ന സമൂഹബലിക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ എല്ലാ പിതാക്കന്മാരും വൈദികരും സഹകാർമികരായിരിക്കും. ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയെ തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുനരൈക്യ സന്ദേശം നൽകും. തലശേരി അതിരൂപതാ ആർച്ച്ബിഷപ് ഡോ.ജോസഫ് പാംപ്ലാനി പ്രഭാഷണം നടത്തും. 12ന് സ്നേഹവിരുന്ന്. 3.45ന് സമാപനാശീർവാദം. ഗ്രീൻ പ്രോട്ടോ കോൾ പാലിച്ചു കൊണ്ടായിരിക്കും പുനരൈക്യ വാർഷികാഘോഷങ്ങൾ നടത്തുകയെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group