വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസും വലിയ ആദ്ധ്യാത്മിക ഉദ്‌ബോധകർ : ഫ്രാൻസിസ് പാപ്പാ

സഭയെയും സഭാമക്കളെയും വിവിധ രീതികളിലും തലങ്ങളിലും ഉദ്ബോധിപ്പിക്കുകയും വളർത്തുകയും ചെയ്ത പ്രബോധകരാണ് വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസുമെന്ന് ഫ്രാൻസിസ് പാപ്പാ. ഇരു വിശുദ്ധരുടെയും മരണത്തിന്റെ എഴുനൂറ്റിയൻപതാമത് വാർഷികവുമായി ബന്ധപ്പെട്ട്, വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറി “പുസ്തകവും ആത്മാവും” എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനപരിപാടിയുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലാണ് പാപ്പാ, സഭയ്ക്ക് അവരുടെ ഉദ്ബോധനങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നതിനെക്കുറിച്ച് ഓർമ്മിപ്പിച്ചത്.

വിശുദ്ധ ബൊനവഞ്ച്വറും തോമസ് അക്വീനാസും നിത്യതയിലേക്ക് പ്രത്യാശയോടെ നോക്കാൻ നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി. വിശ്വാസത്തോടെ ഈ ലോകജീവിതത്തെ ഒരു തീർത്ഥാടനമായി കണ്ട് ജീവിക്കാനും, അറിവിന്റെയും ജ്ഞാനത്തിന്റെയും കാരുണ്യപ്രവർത്തികളുടെയും വഴികളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാനുമാണ് ഇരുവരും പഠിപ്പിച്ചത്.

ബുദ്ധിയെ വിശ്വാസത്താൽ പ്രകാശിതമാക്കാനും, അതുവഴി സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാനും വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുമ്പോൾ, പ്രകൃതിയും, സൃഷ്ടിലോകവും, ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നതിന് നമ്മെ പ്രരിപ്പിക്കുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നും, ക്രിസ്തുവിലേക്കുള്ള നമ്മുടെ തീർത്ഥാടനത്തിൽ, ഇവരുടെ ഉദ്ബോധനങ്ങൾ നമുക്ക് തുണയാണെന്നും പാപ്പാ എഴുതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group