ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍..

സഭയുടെ ഏറ്റവും വലിയ നവോത്ഥാനകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. എല്ലാക്കാലത്തേയും അസാധാരണ വ്യക്തിത്വങ്ങളില്‍ ഒരാളായിരിന്നു വിശുദ്ധനെന്ന് അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി വിചിന്തനം ചെയ്യുമ്പോള്‍ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും. വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഗ്രിഗറി ഏഴാമന്റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം.

മഹാ കവിയായിരുന്ന ‘ഡാന്റെ’ തന്റെ ‘ഡിവൈന്‍ കോമഡി’ എന്ന കവിതയില്‍ “ദൈവത്തെ കുറിച്ച് പറയുകയും, ധ്യാനിക്കുകയും ചെയ്യുന്ന വിശുദ്ധ മനുഷ്യര്‍ക്കായി ദൈവം കരുതിവെച്ചിട്ടുള്ള സ്ഥലമായ ‘ഏഴാം സ്വര്‍ഗ്ഗത്തിലാണ്’ വിശുദ്ധനെ അവരോധിച്ചിരിക്കുന്നത്”. 1072-ല്‍ വിശുദ്ധന് 65 വയസ്സുള്ളപ്പോളാണ് അദ്ദേഹം അന്തരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group