ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ നാമകരണത്തിന് തുടക്കമായി…

ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഫാ. റോൽ ഗല്ലാർഡോയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച് ഫിലിപ്പൈൻസ് സഭ. ഇസബെല്ലാ രൂപതാ ബിഷപ്പ് ലിയോ മാഗ്ഡുഗോയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2000 മേയ് മൂന്നിനാണ് 33 വയസുകാരനായ ഫാ. ഗല്ലാർഡോയെ ഐസിസുമായി ബന്ധമുള്ള ‘അബു സയ്യഫ്’ ജിഹാദി തീവ്രവാദികൾ കൊലപ്പെടുത്തിയത്. ക്ലാരീഷ്യന്‍ മിഷണറീസ് സഭാംഗമായിരുന്ന ഫാ. റോൽ ഗല്ലാർഡോയെ ടുമാഹുബോങ്ങിലെ ക്ലാരെറ്റ് സ്കൂളിലെ അധ്യാപര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പമാണ് തീവ്രവാദികള്‍ ബന്ധിയാക്കുന്നത്.
ബന്ധിയായിരിക്കുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം ക്രിസ്തു പഠിപ്പിച്ച മാതൃക അനുകരിക്കുക യായിരുന്നു,.കുറച്ചുപേരെ തീവ്രവാദികൾ വിട്ടയച്ചെങ്കിലും
ഫാ. ഗല്ലാർഡോയെ അവർ വിട്ടില്ല. പിന്നീട് അദ്ദേഹം ഉൾപ്പെടെയുള്ള ബന്ധികളെ മോചിപ്പിക്കാൻ സർക്കാർ സൈന്യം ശ്രമം നടത്തവേയാണ് തീവ്രവാദികൾ അദ്ദേഹത്തെയും മൂന്നു അധ്യാപകരെയും അഞ്ച് വിദ്യാർത്ഥികളെയും വധിച്ചത്. സുരക്ഷാസേന കണ്ടെത്തിയ ഫാ. ഗല്ലാര്‍ഡോയുടെ മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റേയും, വെടിയേറ്റതിന്റേയും മുറിവുകള്‍ ഉണ്ടായിരുന്നു. കൈകാല്‍ വിരലുകളിലെ നഖങ്ങള്‍ പിഴുതുമാറ്റിയ അവസ്ഥയിലായിരുന്നു. ക്രിസ്തുവിനു വേണ്ടി ധീര രക്തസാക്ഷിയായ ഫാ. റോൽ ഗല്ലാർഡോയുടെ നാമകാരണത്തിന്റെ നടപടി ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഫിലിപ്പീൻസ് വിശ്വാസ സമൂഹം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group