കത്തോലിക്കാ സഭയിലെ കൂട്ടായ്മയുടെ അടയാളമാണ് വിശുദ്ധർ എന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.നമ്മുടെ സ്വഭാവങ്ങളിലും വീക്ഷണ ഗതികളിലും വ്യത്യാസങ്ങളുണ്ടെങ്കിലും നാം ഒന്നിച്ചായിരിക്കേണ്ടവരാണെന്ന് വിശുദ്ധർ
നമ്മെ ഓർമിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ഇഗ്നേഷ്യസ് ലൊയോള, ഫ്രാൻസിസ് സേവ്യർ, ആവിലായിലെ ത്രേസ്യ, ഫിലിപ്പ് നേരി, കർഷകനായ ഇസിദോർ എന്നിവരുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ 400-ാംവാർഷികത്തിൽ നടത്തിയ വിശുദ്ധ കുർബാന മധ്യേ സംസാരിക്കുകയായിരുന്നു പാപ്പാ. 1622 മാർച്ച് 12ന് ഗ്രിഗറി 15-ാമനാണ് അവരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. (വി. ഇസിദോറിന്റേത് മാർച്ച് 22നും). ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ച ഈശോസഭക്കാരുടെ മാതൃദേവാലയമായ നഗരമധ്യത്തിലെ ഈശോയുടെ തിരുനാമത്തിന്റെ പള്ളിയിൽ നടന്ന കുർബാനയ്ക്ക് ഈശോസഭയുടെ ജനറൽ ഫാ. അർതൂറോ സോസയായിരുന്നു കാർമികൻ.
സഭാഗാത്രത്തിൽ സന്യാസസമൂഹങ്ങളുടെ ദൈവവിളി കൂട്ടായ്മ ഊട്ടിയുറപ്പിക്കുക എന്നതാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു. സഭയിലും സമൂഹത്തിലും സാഹോദര്യത്തിന്റെ പുളിമാവായി മാറണമെന്നും, ശ്രോതാക്കളെ തേടുന്ന ഏകാന്തഗായകരല്ല നമ്മൾ; ഒരു ഗായകസംഘത്തിലെ സഹോദരരാണെന്നും, സഭയോടൊത്തു ചിന്തിച്ചുകൊണ്ട് വ്യക്തിപരമായ നേട്ടങ്ങൾക്കും വിജയത്തിനുംവേണ്ടിയുള്ള പ്രലോഭനങ്ങളെ തിരസ്കരിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group