അര്‍ജന്റീനയിലെ കത്തോലിക്ക ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാതര്‍ സക്രാരി തകര്‍ത്ത് വാഴ്ത്തപ്പെട്ട തിരുവോസ്തി അടങ്ങുന്ന കുസ്തോതി മോഷ്ടിച്ചു. മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയിലെ ചാപഡ്മലാലിലെ ഔര്‍ ലേഡി സ്റ്റെല്ലാ മേരീസ് കത്തോലിക്കാ ദേവാലയത്തിലാണ് മോഷണം നടന്നത്.
സംഭവിച്ചത് വളരെ ഗൗരവമേറിയതും വേദനാജനകവുമായ കാര്യമാണെന്നും, ഇത് ചെയ്തവര്‍ക്കു വേണ്ടി തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഇടവക വികാരിയായ ഫാ. സാന്റിയാഗോ അരിയോള കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. വാഴ്ത്തപ്പെട്ട തിരുവോസ്തി മോഷ്ടിക്കപ്പെട്ടതില്‍ അതിയായ വിഷമമുണ്ടെന്നും വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടവകയ്ക്കു വേണ്ടി പരിഹാര കുര്‍ബാന ചൊല്ലുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മാര്‍ ഡെല്‍ പ്ലാറ്റാ രൂപതയുടെ മെത്രാനായ മോണ്‍. ഗാരിയല്‍ മെസ്ട്രെ പ്രതികരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group