ശമ്പളം, പെൻഷൻ എന്നിവയില്‍ ആശങ്ക വേണ്ടെന്നും ഒന്നാം തീയതി വിതരണം നടക്കുമെന്നും മന്ത്രി കെ.എൻ.ബാലഗോപാല്‍.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ജില്ലാ ട്രഷറി സന്ദർശിക്കുകയായിരുന്നു മന്ത്രി.
മാർച്ചില്‍ 26,000 കോടി രൂപ ഖജനാവില്‍ നിന്ന് വിവിധ മേഖകളില്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും സർക്കാർ പണം മുടക്കിയിട്ടുണ്ട്. കടമെടുപ്പ് പരിധി സംബന്ധിച്ച് സുപ്രീംകോടതിയുടെ ഇടക്കാല വിധി വന്നിട്ടില്ല.
വിധിയെ സംസ്ഥാനം പ്രതീക്ഷയോടെ കാണുന്നു. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറവ് വരുത്തിയത് സംസ്ഥാനത്തെ ബാധിച്ചെന്നും മന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m