ദാരിദ്ര്യത്തിന്റെ പിടിയിൽ കഴിയുന്ന ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ തെരുവിൽ അലയുന്ന കുട്ടികളുടെ ഉന്നമനത്തിനായി സലേഷ്യൻ സമൂഹം പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
അവിടെ സേവനം ചെയ്യുന്ന പോളണ്ടുകാരനായ സലേഷ്യൻ പ്രേഷിത വൈദികൻ പിയൊത്തർ ഗൊത്സദാൽസ്കിയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.
58 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിൽ കഴിയുന്ന സാംബിയയിൽ ദശലക്ഷക്കണക്കിന് കുട്ടികൾക്കാണ് ശുദ്ധജലവും ഭക്ഷണവും വിദ്യഭ്യാസവും നിഷേധിക്കപ്പെടുന്നതെന്നും ഇത് വലിയൊരു പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. അതു പോലെതന്നെ തെരുവുകളിൽ പീഢനത്തിനിരികളാകുന്ന കുട്ടികളുടെ സംഖ്യ ദേശീയ ശിശുനയ സമിതിയുടെ കണക്കനുസരിച്ച് പതിനാലായിരത്തിനടുത്തു വരും. ഇവരിൽ ഭൂരിഭാഗവും അനാഥരാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group