സാല്‍ഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും ആഗസ്റ്റ് 29ന്;

സാല്‍ഫോഡ്, ട്രാഫോഡ്, നോര്‍ത്ത് മാഞ്ചസ്റ്റര്‍, വാറിങ്ടന്‍ എന്നിവിടങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാൾ ആഘോഷവും ആഗസ്റ്റ് 29 ഞായര്‍ 2:15 ന് സെന്റ് മേരീസ് ചര്‍ച്ച് എക്കിള്‍സില്‍ നടക്കും.ഇതോടെ ഇവിടുത്തെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ സാല്‍ഫോഡ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോണ്‍ അര്‍നോള്‍ഡ് പിതാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും. വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്, മോണ്‍. ജിനോ അരീക്കാട്ട്, മോണ്‍. സജി മലയില്‍ പുത്തന്‍പുര, മാഞ്ചസ്റ്റര്‍ റീജ്യണല്‍ കോഡിനേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോ മൂലച്ചേരി തുടങ്ങിയവർ സഹകാര്‍മ്മികരായിരിക്കും. തിരുനാളിന് ഒരുക്കമായി ആഗസ്റ്റ് 20 മുതല്‍ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ആഗസ്റ്റ് 27 ന് മിഷന്‍ കോഡിനേറ്റര്‍ ഫാ.ജോണ്‍ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. പ്രധാന തിരുനാള്‍ ദിനമായ ആഗസ്റ്റ് 29 ന് ആഘോഷമായ വി.കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും .തിരുനാളിലും വി.കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്ത് വി.എവുപ്രാസ്യാമ്മയുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതായി മിഷന്‍ കോഡിനേറ്റര്‍ ഫാ. ജോണ്‍ പുളിന്താനത്ത് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group