പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി:”രക്ഷാകരം” ഭക്തിഗാന ആൽബം.

ക്രിസ്തീയ ഭക്തിഗാന രംഗത്ത് വ്യത്യസ്തമായ ആത്മീയ അനുഭവം പകർന്നു കൊണ്ട് രക്ഷാകരം” ഭക്തിഗാന ആൽബം ശ്രദ്ധേയമാകുന്നു.ക്രിസ്തുവിന്റെ പീഡാ സഹനങ്ങളുടെ ഓർമ്മ ഉളവാക്കുന്ന മനോഹരമായ ദൃശ്യ ശ്രവ്യാവിഷ്കാരമാണ് “രക്ഷാകരം”.ദി ലിറ്റൽ ഫ്ലവർ ക്രീയേഷൻസ് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ചുണ്ടമല ജോജി പകലോമറ്റം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
ചലച്ചിത്ര പിന്നണിരംഗത്ത് ബാലഗായികയായ ഹന്നാ റെജിയുടെ ആലാപന മികവു കൊണ്ടും ആൽബം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നു.മനോഹരമായ ഓർക്കസ്ട്രേഷനും ദൃശ്യാവിഷ്കാരവും രക്ഷാകരത്തെ ചാരുതയാർന്ന കലാസൃഷ്ടിയാക്കി മാറ്റുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group