കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ; ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ. ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ തിരുസഭ കൊണ്ടാടുന്നു.

വിശുദ്ധ കുരിശ് ക്രൈസ്തവന് സ്വർഗത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കാൻ ദൈവപുത്രൻ ഒരുക്കിയ വഴിയായിരുന്നു. പിതാവിന്റെ ഹിതത്തിന് പൂർണ്ണമായും സമർപ്പിച്ചുകൊണ്ട് തനിക്കായി നൽകപ്പെട്ട മനുഷ്യരുടെ രക്ഷയ്ക്കായി കുരിശിൽ മൂന്നാണികളിൽ തറയ്ക്കപ്പെട്ടപ്പോൾ അതുവരെ അപഹാസ്യത്തിന്റെയും കളിയാക്കലിന്റെയും അപമാനത്തിന്റെയും അടയാളമായിരുന്ന കുരിശ് മഹത്വത്തിന്റെ പ്രതീകമായിത്തീർന്നു.

കോൺസ്റ്റൻന്റയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലനാ രാജ്ഞിയാണ് ഈശോയുടെ അത്ഭുതകുരിശ് തിരിച്ചറിയുന്നത്. അതുവഴിയായി കത്തോലിക്കാസഭയിൽ പുതിയൊരു മാറ്റത്തിന്റെ കാറ്റുവീശി. ക്രിസ്തീയവിശ്വാസത്തിന്റെ വലിയ അടയാളമായ കുരിശ് ജെറുസലേമിൽ നിന്നാണ് കണ്ടെടുത്തത്.

നമ്മുടെ വ്യക്തിജീവിതത്തിൽ ഈശോയുടെ കുരിശിന് വളരെയേറെ പ്രാധാന്യമുണ്ട്. നമ്മിലെ ഈശോയെ മാറ്റിവച്ചുകൊണ്ട് എളിമയുടെ പാത പിഞ്ചെല്ലാനുള്ള വലിയ ഒരു ആഹ്വാനമാണ് കുരിശ് നമുക്ക് നൽകുന്നത്. ഈ തിരുനാളിൽ നമുക്ക് ഈശോയുടെ കുരിശിനോട് ചേർന്ന് നിൽക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group