ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്രൈസ്തവർ വിശുദ്ധ കുർബാന സ്വീകരണത്തിന് അയോഗ്യരെന്ന് സാൽവത്തോർ കോർഡലിയോണി.

സാൻ ഫ്രാൻസിസ് കോ: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ കുർബാന സ്വീകരണത്തിന് അയോഗ്യരാണെന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി. വിശുദ്ധ കുർബാന സ്വീകരിക്കാൻ ആവശ്യമായ യോഗ്യത എന്താണെന്ന് വിശദീകരിച്ചുകൊണ്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മെയ് ഒന്നിന് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡലിയോണി പുറത്തിറക്കിയ ഇടയലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കത്തോലിക്കാ വിശ്വാസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് ബിഷപ്പ് കോർഡലിയോണിയുടെ ഇടയലേഖനം.അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് വിശുദ്ധ കുർബാന നൽകുന്നതിനെപ്പറ്റിയുള്ള വാദപ്രതിവാദങ്ങളും മറ്റും ഈയിടെ പ്രമുഖ വാർത്ത മാധ്യമങ്ങളായ അസോസിയേറ്റഡ് പ്രസ്, വാഷിംഗ് പോസ്റ്റ് എന്നിവയിൽ പ്രസിദ്ധീകരിച്ചിരുന്നു.ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾക്ക് സഭാ പ്രബോധനങ്ങൾ വ്യക്തമായി വിശദീകരിച്ചു നൽകുക കൂടിയാണ് ഈ ഇടയലേഖനം.ഭ്രൂണഹത്യയെന്ന മഹാപാപത്തിന് കൂട്ടു നിൽക്കുന്നവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ യോഗ്യരല്ലെന്ന് ആദ്യകാലം മുതൽ സഭയിലെ മാറ്റമില്ലാത്ത പഠനമാണെന്നും അദ്ദേഹം വിശദീകരിച്ചു.സഭയുടെ പഠനം വ്യക്തമാണ്.
ഗർഭസ്ഥ ശിശുവിനെ കൊല്ലാൻ സഹായിക്കുന്നവരോ, കൊല ചെയ്യുന്നവരോ, ഭ്രൂണഹത്യ നടത്താൻ അമ്മയെ പ്രേരിപ്പിക്കുന്നവരോ,അതിന് പണം ചിലവഴിക്കുന്നവരോ, ഭ്രൂണഹത്യ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരോ,
ഭ്രൂണഹത്യ നിയമവിധേയമാക്കാൻ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നവരോ ആയ ആളുകൾ വലിയ ഒരു തിന്മ ചെയ്യാൻ പിന്തുണ നൽകുന്നവരാണെന്നും അദ്ദേഹം പറയുന്നു.”തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നും പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു” എന്നുള്ള (1.കൊറിന്തോസ് 11:27) തിരുവചനവും ആർച്ച് ബിഷപ്പ് ഇടയലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. പ്രബോധനങ്ങൾ വിശ്വസിക്കാത്തവർ വിശുദ്ധ കുർബാന സ്വീകരിക്കാൻ
പാടില്ലെന്ന് പഠിപ്പിക്കുന്ന സഭാ പിതാക്കന്മാരുടെ വാചകങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നു. കത്തോലിക്കാ വിശ്വാസികളായ രാഷ്ട്രീയ നേതാക്കൾ ഭ്രൂണഹത്യയെ പിന്തുണയ്ക്കുമ്പോൾ മാനുഷികമായ ഒരു ദൗർബല്യമെന്ന് കണക്കാക്കി തള്ളിക്കളയാൻ കഴിയില്ലെന്നും മറിച്ച് അത് സമൂഹത്തിന് മുന്നിൽ ക്രൈസ്തവവിശ്വാസത്തെ തള്ളിപ്പറയുന്നതിന് സമാനമാണെന്നും ബിഷപ്പ് സാൾവർത്തോർ കോർഡലിയോണി പറയുന്നു. ജീവിക്കാനുള്ള അവകാശമാണ് അടിസ്ഥാനപരമായ അവകാശമെന്നും അതിനപ്പുറം മറ്റ് അവകാശങ്ങളേപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഗർഭസ്ഥശിശുക്കൾക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയക്കാർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ്
ആർച്ച് ബിഷപ്പിന്റെ ലേഖനം അവസാനിക്കുന്നത്. ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന വ്യക്തിയെന്ന നിലയിൽ ഉത്തമ ക്രിസ്തീയ വിശ്വാസിയെന്ന മേന്മ ഭാവിക്കാൻ ജോ ബൈഡന് സാധിക്കില്ലെന്ന് കൻസാസ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് ജോസഫ് നൗ മാൻ നേരത്തെ പ്രതികരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group