സ്വവർഗ്ഗ വിവാഹം : ജർമ്മന്‍ സഭാ തീരുമാനത്തെ വത്തിക്കാൻ നിരസിച്ചു

സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത നീക്കത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തള്ളിപ്പറഞ്ഞു. ‘ലാ സിവിൽറ്റാ’ കത്തോലിക്ക എന്ന ജെസ്യൂട്ട് മാസികയുടെ എഡിറ്റര്‍ ഫാ. അന്റോണിയോ സ്പഡാരോ എഴുതിയ ‘ദ അറ്റ്ലസ് ഓഫ് ഫ്രാൻസിസ്: വത്തിക്കാൻ ആൻഡ് ഇന്റർനാഷണൽ പൊളിറ്റിക്സ്’ എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സഭാ പഠനങ്ങൾക്ക് വിരുദ്ധമായി ജർമ്മനിയിലെ സിനഡ് വോട്ടെടുപ്പിലൂടെ, സ്വവർഗാനുരാഗ ബന്ധങ്ങളുടെ ആശീർവാദം അടക്കമുള്ള വിഷയങ്ങളിൽ എടുത്ത നിലപാടുകളെ കര്‍ദ്ദിനാള്‍ തള്ളിപ്പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പയുടെ ഒന്‍പതംഗ ഉപദേശക സമിതിയിലെ ഒരാള്‍ കൂടിയാണ് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍.

സ്വവര്‍ഗ്ഗബന്ധങ്ങളുടെ ആശീര്‍വാദം സംബന്ധിച്ച വിഷയത്തിൽ വത്തിക്കാൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു. ആഗോള സഭയുടെ സിനഡിൽ സംവാദങ്ങൾ തുടരുമെന്ന് പറഞ്ഞ അദ്ദേഹം, സഭയുടെ ഔദ്യോഗിക പ്രബോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രാദേശിക സഭയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. മാർച്ച് പത്താം തീയതിയാണ് ജർമ്മനിയിലെ സിനഡിൽ സ്വവർഗാനുരാഗ ബന്ധങ്ങൾ ആശിർവദിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം പാസാക്കിയത്. 58 മെത്രാന്മാരിൽ 9 മെത്രാന്മാര്‍ ഇതിനെതിരെ വോട്ട് ചെയ്തിരുന്നു. 11 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group