സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ പാപമാണെന്നും അത് ദൈവത്തിനും വിശുദ്ധ ഗ്രന്ഥത്തിനും എതിരാണെന്നും പ്രസ്താവിച്ച് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍.
ഈജിപ്ഷ്യന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ പാപമാണെന്ന പരാമര്‍ശവുമായി കോപ്റ്റിക് തലവന്‍ രംഗത്തു വന്നത്.
സ്ത്രീയും പുരുഷനുമായി മനുഷ്യരെ സൃഷ്ടിച്ച ദൈവിക പദ്ധതിക്കെതിരാണ് സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ എന്ന് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ അടിവരയിട്ട് പറഞ്ഞു. ലൈംഗിക ധാര്‍മ്മികതയെക്കുറിച്ചുള്ള ബൈബിള്‍ വീക്ഷണത്തെ ക്കുറിച്ചുള്ള മുന്‍ സഭാ തലവന്മാരുടെ പഠിപ്പിക്കലുകള്‍ക്ക് ഊന്നല്‍ നല്‍കിയ പാത്രിയര്‍ക്കീസ്, സ്വവര്‍ഗ്ഗാനുരാഗ ബന്ധങ്ങള്‍ ബൈബിളിനും, ദൈവത്തിന്‍റെ സൃഷ്ടിപരമായ പദ്ധതിയ്ക്കും നിരക്കാത്തതാണെന്ന് ആവര്‍ത്തിച്ചു. കോപ്റ്റിക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും ലിംഗഭേദം,ലൈംഗീകത എന്നിവ സംബന്ധിച്ച വിഷയങ്ങളിലെ ബൈബിളിന് നിരക്കാത്ത പ്രബോധനങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി നടപ്പിലാക്കിയ പ്രത്യേക പരിപാടിയേക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group