ഭ്രൂണഹത്യ എന്ന ഒറ്റ വിഷയത്തെ പ്രതി ജനാധിപത്യത്തെ മുഴുവൻ വിൽക്കാൻ പ്രോലൈഫ് വോട്ടർമാർ തയ്യാറാണ് എന്നത് ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ തനിക്ക് വേദന നൽകുന്നുവെന്ന് US സ്പീക്കർ നാൻസി പെലോസി. കഴിഞ്ഞ തിങ്കളാഴ്ച പ്രസ്ഥാവന നടത്തിയിയിരുന്നു. ഇതിനു പിന്നാലെയാണ് സാൻഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സൽവ തോർ കോർഡിലിയോണി പ് സാൻഫ്രാൻസിസ്കോ സഭയുടെ നിലപാട് അറിയിച്ചതു രംഗത്തെത്തിയതു മനസാക്ഷിയുള്ള ഒരു കത്തോലിക്കനും ഭ്രൂണഹത്യയെ പിൻതുണയ്ക്കാൻ സാധിക്കുകയില്ലെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു കത്തോലിക്കാ സഭയുടെ പ്രതിനിധി എന്ന നിലയിലല്ല പെലോസി പ്രതികരണം നടത്തിയതെന്നും മറിച്ച് സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിലാണ് പ്രതികരണം നടത്തിയതെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി . കത്തോലിക്കാ സഭയുടെ അടിസ്ഥാന പരമായ ഒരു പ്രബോധനത്തിന് വിരുദ്ദമായാണ് നാൻസി പെലോസി സംസാരിക്കുന്നതെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. “കൊല്ലരുത് എന്ന പ്രമാണം അമ്മയുടെ ഉദരത്തിലുള്ള ജീവനടക്കം എല്ലാ മനുഷ്യ ജീവനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു ഭ്രൂണഹത്യക്ക് എതിരെയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടിനെയും ആർച്ച് ബിഷപ്പ് എടുത്തു പറഞ്ഞു. നമ്മുടെ നാട്ടിൽ നിരപരാധികളുടെ രക്തം ഒഴുകുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ഭരണകൂടത്തെ ഓർമപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group