സംഘപരിവാർ പ്രസിദ്ധീകരണo ക്രൈസ്തവർക്കെതിരെയുള്ള ഗൂഢ ശ്രമങ്ങളുടെ ഫലം : കത്തോലിക്ക കോൺഗ്രസ്

രാജ്യത്തെ ആദ്യ അൽമായനായ ദേവസഹായം പിള്ളക്കെതിരെ ആർഎസ്എസ് – സംഘപരിവാർ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിൽ മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളുടെ തുടർച്ചയാണെന്നും ഇതു തികച്ചും അപലപനീയമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ദേവസഹായം പിള്ളക്കെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നതിനു പിന്നിൽ തീവ്ര ഹിന്ദുത്വ വാദികളുടെ അജണ്ടയുണ്ട് എന്നു തെളിഞ്ഞിരിക്കുകയാണ്.

ദേവസഹായം പിള്ളയെ മോഷ്ടാവായും രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീക രിക്കുന്നതോടൊപ്പം, കത്തോലിക്കാ സഭയെ വ്യാജ ചരിത്ര നിർമ്മാതാക്കളായും ആവിഷ്കരിക്കാനുള്ള ലേഖകന്റെ ശ്രമം ഏറെ വേദനാജനകവും മതേതരത്വത്തിനു പോറൽ വീഴ്ത്തുന്നതുമാണ്. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും നിയന്ത്രിക്കാന്‍ സർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group