വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവരുടെ ജീവന് ഭീഷണിയുയർത്തുന്ന നിലയിൽ ശൈത്യം കഠിനമായതിനെത്തുടർന്ന്, പാവപ്പെട്ടവർക്കും അഗതികൾക്കും കൂടുതൽ സഹായമേകാൻ സന്തേജീദിയോ സമൂഹം രംഗത്തിറങ്ങി. ഭവനരഹിതർക്കായി പുതപ്പുകളും, അന്തിയുറങ്ങാനുള്ള പ്രത്യേക ബാഗുകളും, കമ്പിളി വസ്ത്രങ്ങളും പ്രത്യേകമായി ശേഖരിക്കാനാണ് ഈ സന്നദ്ധസംഘടന പുതിയ സംരംഭം ആരംഭിച്ചത്. ഇറ്റലിയിലുൾപ്പെടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ശൈത്യകാലം കൂടുതൽ കനത്തതിനെത്തുടർന്നാണ്, നിസംഗത കൈവെടിഞ്ഞ്, സഹായഹസ്തമേകാൻ സന്തേജീദിയോ സമൂഹം ഏവരെയും ആഹ്വാനം ചെയ്‌തത്.
സ്ഥാപനങ്ങൾ മാത്രമല്ല, എല്ലാ വ്യക്തികളും, പാവപ്പെട്ടവരും നിരാലംബരുമായ മനുഷ്യരുടെ ജീവൻ നിലനിറുത്തുന്നതിനുവേണ്ടി ഈ സംരംഭത്തോട് നല്ല രീതിയിൽ പ്രതികരിക്കണമെന്ന് പത്രക്കുറിപ്പിലൂടെ ഈ കത്തോലിക്കാ അസോസിയേഷൻ ആവശ്യപ്പെട്ടു. തണുപ്പ് മാത്രമല്ല, ഒറ്റപ്പെടലിൽ ജീവിക്കുന്നവർക്കായി, ഏവരും തങ്ങളാലാകുന്ന വിധത്തിൽ സഹായമെത്തിക്കാൻ സന്തേജീദിയോ ആഹ്വാനം ചെയ്‌തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group