സ്കൂളുകളിൽ സാത്താന്‍ ക്ലബ്ബിന് പ്രവര്‍ത്തനാനുമതി : പ്രതിഷേധവുമായി രക്ഷിതാക്കൾ

കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയയിലെ പ്രൈമറി വിദ്യാലയത്തില്‍ പുതിയ സാത്താന്‍ ക്ലബ്ബിന് പ്രവര്‍ത്തനാനുമതി ലഭിച്ചതില്‍ പ്രതിഷേധവുമായി രക്ഷിതാക്കൾ.

“ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്” സ്ഥാപിക്കാന്‍ അനുമതി നല്‍കിയ കാലിഫോര്‍ണിയയിലെ ടെഹാചാപിയിലെ ഗോള്‍ഡന്‍ ഹില്‍സ് എലിമെന്ററി സ്കൂളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

സാത്താനിക് ടെംപിള്‍, റീസണ്‍ അലയന്‍സ് എന്നിവര്‍ സംയുക്തമായാണ് പുതിയ സാത്താനിക ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ‘Good News Club’ പോലെയുള്ള ക്രിസ്ത്യന്‍ ക്ലബ്ബുകള്‍ക്ക് ബദലായിട്ടാണ് ഈ നീക്കം. കുഞ്ഞുങ്ങളില്‍ തിന്മ വിതയ്ക്കാനുള്ള നീക്കത്തെ രക്ഷിതാക്കള്‍ അപലപിച്ചു. മാസംതോറും യോഗം ചേരുവാനാണ് സാത്താനിക് ക്ലബ്ബിന്റെ പദ്ധതി. അതേസമയം നടപടി വിവാദമായ സാഹചര്യത്തില്‍ തങ്ങളുടെ നീക്കത്തെ പ്രതിരോധിച്ചു കൊണ്ട് ആഫ്റ്റര്‍ സ്കൂള്‍ സാത്താനിക് ക്ലബ്ബിന്റെ ഔദ്യോഗിക വക്താവായ ലൂസിയന്‍ ഗ്രീവ്സ് രംഗത്ത് വന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group