വിശുദ്ധ വാരത്തിൽ വിൽപനയ്ക്കായി മനുഷ്യ രക്തമടങ്ങിയ സാത്താൻ ഷൂ….

എം‌എസ്‌സി‌എച്ച്എഫ് പ്രൊഡക്റ്റ് സ്റ്റുഡിയോ എന്ന അമേരിക്കൻ
കമ്പനി നൈക്കിന്റെ എയർ മാക്സ് 97 സ്‌നീക്കറുകളിൽ മാറ്റങ്ങൾ വരുത്തി സാത്താൻ ഷൂ നിർമ്മിച്ചു. കറുപ്പും ചുവപ്പും നിറമുള്ള സാത്താൻ -തീം ഷൂസുകൾ തിങ്കളാഴ്ച ഓൺലൈനിൽ വിൽപ്പനയ്‌ക്കെത്തി ഒരു മിനിറ്റിനുള്ളിൽ വിറ്റുപോയി. 666 ഷൂസുകൾ മാത്രമാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.ലൂക്കായുടെ സുവിശേഷത്തിലെ 10:18 – സാത്താൻ സ്വർഗത്തിൽ നിന്ന് വീഴുന്നതിനെക്കുറിച്ചുള്ള ഒരു ബൈബിൾ പരാമർശവും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ വിവാദ ഷൂ. കൂടാതെ എം‌എസ്‌സി‌എച്ച്എഫ് ടീമിലെ അംഗങ്ങളിൽ നിന്ന് എടുത്ത ഒരു തുള്ളി മനുഷ്യ രക്തവും സ്‌നീക്കറുകളിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു
ഒരു ജോഡിക്ക് 1,018 ഡോളർ നിരക്കിലാണ് തിങ്കളാഴ്ച വിറ്റുപോയത് പോയത്.
വിശുദ്ധ വാരത്തിൽ ഇറങ്ങിയ ഷൂസിന്റെ വാർത്ത വിശ്വാസികളുടെ ഇടയിൽ പ്രകോപനം സൃഷ്ടിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സാത്താൻ ഷൂവിനെതിരെ പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട് .ദൈവം നൽകിയ നിത്യാത്മാവ് നിലനിർത്തുവാൻ പോരാടുകയാണ് തങ്ങളെന്ന് അമേരിക്കയിലെ സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്റ്റി നോയിം ട്വിറ്ററിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group
https://chat.whatsapp.com/LX07uRMRjTq1sEKvmJdy58