കൊഴുക്കൊട്ട ലാസറിന്റെ ഉയിർപ്പും….!!! ബൈബിളിൽ വി. യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ലാസറിന്റെ മരണത്തേക്കുറിച്ചാണ്…. ബഥനിയാക്കാരായ മറിയത്തിന്റെയേയും അവളുടെ സഹോദരിയായ മർത്തയുടെയും ഏക സാഹോദരനായ ലാസറിന്റെ മരണത്തെക്കുറിച്ച്…. ഈ മറിയമാണ് സുഗന്ധതൈലം കൊണ്ടു കർത്താവിനെ പൂശുകയും തലമുടികൊണ്ട് അവന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തത്…
ഇവളുടെ സഹോദരനായ ലാസാറാണ് രോഗബാധിതനായി മരിക്കുന്നത്….ലാസർ രോഗബാധിതനായ വിവരം അറിയിക്കാനും അവനെ സുഖപ്പെടുത്താൻ ഈശോയ്‌ക്ക് കഴിയുമെന്ന വിശ്വാസത്തോടെയും
ആ സഹോദരിമാർ കർത്താവിന്റെ അടുത്തേയ്ക്ക് ആളയയ്ക്കുന്നുണ്ട്…. ഈശോ ഒത്തിരി സ്നേഹിച്ചിരുന്ന ലാസറിന്റെ രോഗവിവരം അറിഞ്ഞപ്പോൾ
കർത്താവ് പറയുന്നത് ഇങ്ങനെയാണ് :ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല ; പ്രത്യുത, ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ്.”അവൻ രോഗിയായി എന്ന് കേട്ടിട്ടും യേശു രണ്ടു ദിവസം കൂടി ചിലവഴിച്ച ശേഷം യൂദയായിലേക്ക് പോവുകയാണ്
യേശു പറയുന്നു :
നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്….. അവനെ ഉണർത്താൻ ഞാൻ പോകുന്നു….!!!യേശു ലാസറിന്റെ മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്എന്നാൽ കേട്ടുനിന്ന ശിഷ്യന്മാരുടെ മറുപടി
മറ്റൊന്നായിരുന്നു…
”കർത്താവേ, അവൻ ഉറങ്ങുകയാണെങ്കിൽ സുഖം പ്രാപിക്കും ”അപ്പോൾ വ്യക്തമായി യേശു പറയുന്നുണ്ട്
”ലാസർ മരിച്ചുപോയി നിങ്ങൾ വിശ്വസിക്കേണ്ടതിന്, ഞാൻ അവിടെ ഇല്ലാഞ്ഞതിൽ നിങ്ങളെ പ്രതി ഞാൻ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേയ്ക്ക് പോകാം ” യേശുവിനെ കല്ലെറിയാൻ യഹൂദർ കാത്തിരിക്കുന്നു എന്നുള്ളത് ശിഷ്യൻമാർ അവനെ അറിയിച്ചിരുന്നെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് ലാസറിനെ ഉണർത്താൻ യേശുവിന്റെ ഒരുക്കം….ലാസർ മരിച്ചു സംസ്കരിക്കപ്പെട്ടിട്ട് നാലു ദിവസമായെന്ന് അവിടെയെത്തിയപ്പോൾ യേശു അറിഞ്ഞു . യേശു വരുന്നുണ്ടെന്ന് കേട്ട് മർത്താ അവനെ സ്വീകരിക്കുന്നതായും മറിയം വീട്ടിൽ തന്നെ ഇരിക്കുന്നതായും വിശുദ്ധ ഗ്രന്ഥത്തിൽ യോഹന്നാൻ ശ്ലീഹ രേഖപ്പെടുത്തിയിട്ടുണ്ട്മർത്താ യേശുവിനോട് പറയുന്നു :
”കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു എന്നാൽ നീ ചോദിക്കുന്നതെന്തും ദൈവം നിനക്ക് തരുമെന്ന് എനിക്കറിയാം ”ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞതിനു ശേഷം മറിയത്തെയും കൂട്ടി മർത്താ എത്തുമ്പോൾ മറിയവും പറയുന്നുണ്ട്
”കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ല ”അവളും അവളോട് കൂടെ വന്ന യഹൂദരുടെയും കണ്ണീർ കണ്ട് ഒരു വേള യേശുവും കണ്ണീർ പൊഴിക്കുന്നുണ്ട്…പിന്നീട് ശവകുടീരത്തിങ്കൽ ചെന്ന് നിന്ന് കണ്ണുകളുയർത്തി പറഞ്ഞു : പിതാവേ, അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാർത്ഥന ശ്രവിക്കുമെന്നും എനിക്കറിയാം എന്നാൽ എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് വേണ്ടിയാണെന്ന് പറഞ്ഞ ശേഷം
വീണ്ടും അവൻ ഉച്ചത്തിൽ പറഞ്ഞു : ‘ലാസറേ, പുറത്തു വരിക
(വി. യോഹ.11:43)
അപ്പോൾ മരിച്ചവൻ പുറത്തു വന്നു….!!!ജീവന്‍റെ, നിത്യജീവന്‍റെ സന്ദേശമാണ് ഈ സുവിശേഷഭാഗം നമുക്ക് നല്കുന്നത്. സാധാരണചിന്താ ഗതിയില്‍ മരണം മനുഷ്യര്‍ക്ക് ലോകത്തില്‍നിന്നുള്ള അന്ത്യവിരാമമാണ്. അതിനാല്‍ത്തന്നെ അത് ദുഃഖകരാണവുമാണ്. എന്നാല്‍ മരണമടയുന്നവര്‍ ദൈവത്തിന്‍റെ മുന്നില്‍ നിത്യത പുല്‍കുകയാണ്. ദൈവികജീവനില്‍ അവര്‍ പങ്കുചേരുകയാണ്. അതുകൊണ്ടായിരിക്കാം, ലാസര്‍ മരണാസന്നനായി കിടക്കുന്നു എന്നറിഞ്ഞിട്ടും യേശുവിനെ അത് തെല്ലും പരിഭ്രാന്തനാക്കാതിരുന്നത്. ലാസറിനെ ഉയിര്‍പ്പിച്ച കർത്താവിനെ സ്വീകരിക്കുവാൻ ലാസറിന്റെ സഹോദരിമാരിൽ ഒരുവളായ മാർത്ത തിടുക്കത്തിൽ മാവ് കുഴച്ച് ഉണ്ടാക്കിയ മധുരപലഹാരത്തിന്റെ പ്രതീകമാണ് കൊഴുക്കൊട്ട….. കേരളത്തിൽ കൊഴുക്കൊട്ട ശനി എന്നറിയപ്പെടുന്ന ഈ ദിവസം ലാസറിന്റെ ശനിയാഴ്ചയായി ലോകമെങ്ങുമുള്ള ക്രൈസ്തവർ ആചരിക്കുന്നു…. വിശുദ്ധ വാരത്തിന് മുമ്പ് വരുന്ന ശനിയാഴ്ച അതായത് ഓശാന ഞായറിന്റെ തലേ ദിവസമാണ് കോഴുക്കൊട്ട ശനി ആചരിക്കുന്നതെന്നതും അവിസ്മരണീയമാണ്….ലാസറിനെ ഉയർപ്പിച്ച കർത്താവിനായി കൊഴുക്കോട്ട എന്ന പലഹാരമൊരുക്കിയ മാർത്തയെപ്പോലെ ഈ ദിവസം മുതൽ നമ്മുടെ ഹൃദയങ്ങളെയും മധുരമുള്ളതാക്കി തീർക്കാം….കൊഴുക്കോട്ട ശനിയാഴ്ചയുടെ മധുരം നിറഞ്ഞ പ്രാർത്ഥനാശംസകൾ….!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group