മരിയാപുരം പഞ്ചായത്തിന് രക്ഷകനായി : ഇടുക്കി രൂപത

ചെറുതോണി: മരിയാപുരം ഞ്ചായത്തിന് ഇടുക്കി രൂപതയുടെ കൈത്താങ്ങ്. ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമയ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മരിയാപുരത്തു പ്രവർത്തിക്കുന്ന ഹൈറേഞ്ച് എക്സൽ ബോർമയിൽനിന്ന് ബ്രെഡുകൾ തയാ റാക്കി മരിയാപുരത്തു വിതരണം ചെയ്തു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയിയും മറ്റു പഞ്ചായത്ത് അംഗങ്ങളും ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. മാത്യു തടത്തിൽ നിന്നും ബ്രെഡുകൾഏറ്റു വാങ്ങി. കോവിഡിന്റെ ഒന്നാംഘട്ടത്തിൽ ആയിരത്തോളം ഭക്ഷ്യ കിറ്റുകൾ രൂപത സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group