കാര്‍ഡ്‌ലെസ് ക്യാഷ് പിൻവലിക്കല്‍ സേവനം ആരംഭിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്കിന്റെ 68-ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു സേവനമുള്ള എടിഎമ്മുകളില്‍ നിന്ന് തടസ്സമില്ലാതെ പണം പിൻവലിക്കാം.
എടിഎം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സിംഗിള്‍ യൂസ് ഡൈനാമിക് ക്യുആര്‍ കോഡിലൂടെ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യും. കൂടാതെ, ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ആപ്ലിക്കേഷനില്‍ ലഭ്യമായ സ്കാൻ, പേ ഫീച്ചര്‍ ഉപയോഗിച്ച് പണം പിൻവലിക്കാൻ സൗകര്യമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group