ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിത് ക്രൈസ്തവർക്ക് പട്ടിക ജാതിക്കാർക്കു തുല്യമായ ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി.
ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും സഭാ ബഹിഷ്കരണത്തിനുമിടെ മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ പാർലമെന്റിൽ ഭരണഘടന ഭേദഗതി നടത്തി, ദളിത് ക്രൈസ്തവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണാനുകൂല്യം നൽകണമെന്നാണു പ്രമേയം. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതു മൂലം എസ്സി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ലെന്നും സ്റ്റാലിൻ പറഞ്ഞു.
സംവരണാനുകൂല്യം ലഭിക്കുകയാണെങ്കിൽ ഇവർക്കു സാമൂഹിക ഉന്നതി ലഭിക്കും. ഏതെങ്കിലും ഒരു മതത്തിലേക്ക് പരിവർത്തനം ചെയ്തതു മൂലം ഇതു നിഷേധിക്കുന്നത് ശരിയല്ല. ഏതൊരു മതം തെരഞ്ഞെടുക്കാനും പൗരന്മർക്ക് അവകാശമുണ്ട്. മതത്തിന്റെ പേരിൽ സംവരണം നിഷേധിക്കുന്നത് അനീതിയാണ്- സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group