മാർപാപ്പയുടെ കാനഡ സന്ദർശനത്തിനിടെ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച ദൃശ്യം

ഫ്രാൻസിസ് പാപ്പയുടെ കാനഡ സന്ദർശനത്തിന്റെ അഞ്ചാം ദിനത്തിൽ ക്യൂബകിലെ സെന്റ് ആൻ ബസിലിക്ക ദേവാലയത്തിലെ ബലിയർപ്പണത്തിന് ശേഷം നടന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച് മുഖത്തിന് സ്വാഭാവിക രൂപമില്ലാത്ത നവജാത ശിശുവിനെയും കൊണ്ട് ഒരു അമ്മ പാപ്പയുടെ സമീപത്തേക്ക് വരികയായിരിന്നു. കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ച പാപ്പ, തലോടുകയും മടിയിൽ ഇരുത്തുകയും ആശീർവാദം നൽകുകയും ചെയ്തു. നിറഞ്ഞ കൈയടികളാണ് ദേവാലയത്തിൽ നിന്ന് ഉയർന്നത്.എങ്കിലും ഈ വൈകാരിക രംഗങ്ങൾ പലരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group