വാര്‍ത്ത അവതരണത്തിനിടെ സാത്താൻ ആരാധനയുടെ ദൃശ്യങ്ങൾ. എബിസി ടിവി വിവാദത്തില്‍…

ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എന്ന പേരിൽ അറിയപ്പെടുന്ന എബിസി ടിവി സംപ്രേക്ഷണo ചെയ്ത വാർത്തയുടെ ഇടയിൽ സാത്താൻ ആരാധനയുടെ ദൃശ്യങ്ങൾ പ്രചരിച്ച സംഭവത്തിൽ വിവാദത്തിൽ ആയിരിക്കുകയാണ് എബിസി ടിവി.ക്വീൻസ്ലാന്റിലെ പോലീസ് മൃഗങ്ങളെ ഉപദ്രവിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത് സംബന്ധിച്ച നിയമനിർദ്ദേശത്തെ കുറിച്ചുള്ള വാർത്ത തത്സമയം സംപ്രക്ഷേപണം ചെയ്യുന്നതിനിടെയാണ് പൈശാചിക ആരാധനയുടെ വീഡിയോയുടെ ദൃശ്യം ടിവിയിൽ പ്രത്യക്ഷപ്പെട്ടത്.എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ചാനലിന്റെ വിശദീകരണം.എന്നാൽ സെക്കന്‍റുകള്‍ മാത്രo ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങൾ യുവതലമുറയെ തിന്‍മയിലേക്ക് ആകര്‍ഷിക്കുമോയെന്ന ആശങ്കയിലാണ് വിശ്വാസി സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group