ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണെന്നും ദളിത് ക്രൈസ്തവര്‍ക്കും പട്ടിജാതി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ മൂന്നുപ്രാവശ്യം ബില്ലുകള്‍ അവതരിപ്പിച്ചെന്നും തോമസ് ചാഴികാടന് എംപി.
കോട്ടയം കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പി.എം. മര്‍ക്കോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുസ്മരണ സന്ദേശം നല്കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, വിജയപുരം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, ഡിസിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിന്‍സെന്റ് ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്റ്റിന് പി. സ്റ്റീഫന്‍, സംസ്ഥാന ഓര്‍നൈസര്‍ ത്രേസ്യാമ്മ മത്തായി, സംസ്ഥാന സെക്രട്ടറി വിജി സാസസ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ 10.30ന് നല്ലിടയില് ദേവാലയത്തില്‍ വിജയപുരം രൂപത വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന് മഠത്തിപറമ്പിലിന്റെ മുഖ്യകാര്മികതത്വത്തില് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സെമിത്തേരിയില്‍ ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഒപ്പീസും നടന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group