ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്കൂളിന് തീപിടിച്ച് 20 കുട്ടികള്‍ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി കത്തോലിക്കാ സമിതി. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. ക്ലാസ് നടന്നുകൊണ്ടിരിക്കെയായിരുന്നു അഗ്നിബാധ. സ്കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും, എമർജൻസി വാതിൽ ഇല്ലാത്തത് മൂലം കുട്ടികൾ ക്ളാസിൽ കുടുങ്ങിപ്പോയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.ഇവിടെ നഴ്സറി സ്കൂൾ ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട് .പ്രീ സ്കൂള്‍ വിഭാഗത്തില്‍പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ് റൂമുള്ള സ്കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. എവിടെ നിന്നാണ് തീ പടര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group