വിദ്യാലയത്തില്‍ സാത്താന്‍ ക്ലബ്ബ് ആരംഭിക്കാന്‍ പോകുന്നെന്ന പ്രഖ്യാപനത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു. സാത്താനിക് ടെമ്പിള്‍ സംഘടന ആണ് വിവാദ പ്രഖ്യാപനം നടത്തിയത്.
അമേരിക്കയിലെ കണക്റ്റിക്കട്ടിലെ പ്രൈമറി വിദ്യാലയത്തില്‍ സാത്താന്‍ ക്ലബ്ബ് ആരംഭിക്കാന്‍ സാത്താനിക് ടെമ്പിള്‍ സംഘട തയ്യാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ ആശങ്കക്ക് വഴിതെളിച്ചിരിക്കുകയാണ് .പൈശാചികമായ ഇടപെടലുകളിലൂടെയും പരിപാടികളിലൂടെയും അമേരിക്കയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സംഘടനയാണ് സാത്താനിക് ടെമ്പിള്‍. ആഫ്ടര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബ്, പ്രൈമറി വിദ്യാലയത്തില്‍ ആരംഭിക്കുമെന്നാണ് സാത്താനിക് ടെമ്പിളിന്‍റെ പ്രഖ്യാപനം. പൊതുസ്ഥലങ്ങളില്‍ മതപരമായ അടയാളങ്ങള്‍ പാടില്ലായെന്ന് വാദിക്കുന്ന സംഘടനയാണ് സാത്താനിക് ടെമ്പിള്‍. സ്കൂള്‍ സമയത്തിന് പുറത്ത് കുട്ടികള്‍ക്ക് മതബോധനം നല്‍കുന്നതിന് ബദലായി 2016ലാണ് സംഘടന ആഫ്ടര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബ് ആരംഭിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group