ആത്മീയ ചൈതന്യം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനു സ്കൂളുകൾക്കു സാധിക്കണമെന്നു ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ.
കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം പട്ടം സെന്റ് മേരീസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനത്തിന്റെ പിന്തുണയില്ലെങ്കിൽ സ്കൂളുകൾക്കു മുന്നോട്ടു പോകാനാകില്ല. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ മതവിഭാഗങ്ങൾ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 100 വർഷം മുൻപ് ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ സംവിധാനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് നമ്മുടെ വിദ്യാഭ്യാസം എവിടെയെത്തി നിൽക്കുമായിരുന്നുവെന്നു ചിന്തിക്കണം. ക്രൈസ്തവർ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാനാജാതി മതസ്ഥർ പഠിച്ചു. തങ്ങളുടെ മതങ്ങളെ എന്നും മാനിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു പഠിച്ചതെന്ന് അവർ എന്നും ഓർമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മേജർ അതിരൂപത ജനറൽ കോ-ഓർഡിനേറ്ററും കറസ്പോണ്ടന്റുമായ മോണ്‍.ഡോ. വർക്കി ആറ്റുപുറത്ത്, തിരുവനന്തപുരം ലത്തീൻ അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. വൈ. ഡൈസണ്‍, തെക്കൻ മേഖലാ പ്രസിഡന്റ് സ്റ്റീഫൻസണ്‍ ഏബ്രഹാം, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ.ടി. ബാബു എന്നിവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group