വാഴ്ത്തപ്പെട്ട റാണി മരിയ വട്ടാലിലിനെ കുറിച്ചുള്ള ചലച്ചിത്രം ഇൻഡോറിലെ പ്രേരണസദൻ ആത്മദർശൻ ഫൗണ്ടേഷനിൽ പ്രദർശിപ്പിച്ചു.
ഇൻഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിയ്ക്കൽ, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ ജനറൽ കൗൺസിലർ സിസ്റ്റർ പ്രിൻസി അടക്കമുള്ള 150 അംഗങ്ങളുടെ സദസ്സിലാണു ചിത്രം പ്രദർശിപ്പിച്ചത്.സാമ്പത്തിക ചൂഷണത്തിൽ നിന്നും പാവപ്പെട്ട ആദിവാസികളെ സംഘടിപ്പിക്കാൻ പോരാടുകയും അവർക്കായി സ്വയം സഹായ സംഘങ്ങൾ നടപ്പിലാക്കുകയും ചെയ്ത മധ്യപ്രദേശിലെ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു വാഴ്ത്തപ്പെട്ട റാണി മരിയയെന്നു ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ പറഞ്ഞു.
ഫാ. സെൽവിൻ ഇഗ്നേഷ്യസാണ് ചിത്രം സംവിധാനം ചെയ്തത്. രചന – റിജു ചന്ദ്രയാൻ. ഛായാഗ്രഹണം ദീപക് പാണ്ഡെയും എഡിറ്റിംഗ് നിതീഷ് കെ. ദാസും കൈകാര്യം ചെയ്യുന്നു. ആമി നിമ, കേശവ്, മധു റാവത്ത് എന്നിവരും ഇൻഡോറിൽ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ആത്മദർശൻ ടിവി ഡയറക്ടർ ഫാ. ആനന്ദ്, സിസ്റ്റർ അഞ്ജന, സിസ്റ്റർ നിഷാ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിന്റെ മധ്യപ്രദേശിലെ ഭോപ്പാല്‍ അമല പ്രോവിന്‍സില്‍ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ചുമതലയുള്ള കൗണ്‍സിലറായിരിക്കെ 1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലാണു സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group