പശ്ചാത്യസഭയുടെ വിശ്വാസ സംരക്ഷണത്തിൽ സീറോമലബാർ സഭ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ബ്രിട്ടനിലെ അപ്പസ്തോലിക് നൂൺഷ്യോ ആർച്ച് ബിഷപ് ക്ളൗഡിയോ ഗുജറോത്തി.
മാർ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ തല സമാപനത്തോടനുബന്ധിച്ച് ഫാൻബറോ സെന്റ് മൈക്കിൾസ് ആബിയിലേക്കു നടത്തിയ തീർഥാടനത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദേശീയ തീർത്ഥാടന കേന്ദ്രമാണു ഫാൻബറോ.
പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനു സീറോമലബാര്‍ സഭ മാതൃകയാണ്. സീറോമലബാര്‍ സഭയുടെ ആരാധനക്രമവും പങ്കെടുക്കുന്ന വിശ്വാസികളുടെ കൂടിച്ചേരലും കത്തോലിക്കാ സഭയ്ക്കു തന്നെ മാതൃകയും അഭിമാനാര്‍ഹവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ഫാൻബറോ സെന്റ് മൈക്കിള്‍സ് ആബിയിലെ ആബട്ട് ഡോം കത്ബെര്‍ട്ട് ബ്രോഗന്‍, മോണ്‍. ജോണ്‍ കല്ലറയ്ക്കല്‍, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. ജോര്‍ജ് ചേലയ്ക്കല്‍, ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് തുടങ്ങിയവരും രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും സംബന്ധിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group