ബ്രി​ട്ട​നിലെ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തിന് സീ​റോമ​ല​ബാ​ര്‍ സ​ഭയുടെ പ​ങ്ക് നിസ്തു​ലം

പശ്ചാ​​ത്യസ​​ഭ​​യു​​ടെ വി​​ശ്വാ​​സ സംരക്ഷണത്തിൽ സീ​​റോമ​​ല​​ബാ​​ർ സ​​ഭ വഹിക്കുന്ന പങ്ക് നിസ്തു​ലമാണെന്ന് ​ബ്രി​​ട്ട​​നി​​ലെ അ​​പ്പ​​സ്തോലി​​ക് നൂ​​ൺ​​ഷ്യോ ആ​​ർ​​ച്ച് ബി​​ഷപ് ക്ളൗ​​ഡി​​യോ ഗു​​ജ​​റോ​​ത്തി.

മാ​​ർ യൗ​​സേ​​പ്പി​​താ​​വി​​ന്‍റെ വ​​ര്‍​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ രൂ​​പ​​താ ത​​ല സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഫാ​​ൻ​​ബ​​റോ സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ആ​​ബി​​യി​​ലേ​​ക്കു ന​​ട​​ത്തി​​യ തീ​​ർ​​ഥാ​​ട​​ന​​ത്തിൽ ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നമ​​ധ്യേ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ബ്രി​​ട്ട​​നി​​ലെ വി​​ശു​​ദ്ധ യൗ​​സേ​​പ്പ് പി​​താ​​വി​ന്‍റെ ദേ​​ശീ​​യ തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​ണു ഫാ​ൻ​ബ​റോ.

പാ​​ര​​മ്പ​​ര്യം കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നു സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ മാ​​തൃ​​ക​​യാ​​ണ്. സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ ആ​​രാ​​ധ​​നക്ര​​മ​​വും പ​​ങ്കെ​​ടു​​ക്കു​​ന്ന വി​​ശ്വാ​​സി​​ക​​ളു​​ടെ കൂ​​ടി​​ച്ചേ​​ര​​ലും ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യ്ക്കു ത​​ന്നെ മാ​​തൃ​​ക​​യും അ​​ഭി​​മാ​​നാ​​ര്‍​ഹ​​വുമാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

തീ​​ർ​​ഥാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​യ്​​ക്ക് രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ ജോ​​സ​​ഫ് സ്രാ​​മ്പി​​ക്ക​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ​​ൻബ​​റോ സെ​ന്‍റ് മൈ​​ക്കി​​ള്‍​സ് ആബി​​യി​​ലെ ആ​​ബ​​ട്ട് ഡോം ക​​ത്ബെ​​ര്‍​ട്ട് ബ്രോ​​ഗ​​ന്‍, മോ​​ണ്‍. ജോ​​ണ്‍ ക​​ല്ല​​റ​​യ്ക്ക​​ല്‍, രൂ​​പ​​താ പ്രോ​​ട്ടോ സി​​ഞ്ചെ​​ല്ലൂ​​സ് റ​​വ. ഡോ .​​ആ​​ന്‍റ​ണി ചു​​ണ്ടെ​​ലി​​ക്കാ​​ട്ട്, സി​​ഞ്ചെ​​ല്ലൂ​​സു​​മാ​​രാ​​യ ഫാ. ​​ജോ​​ര്‍​ജ് ചേ​​ല​​യ്ക്ക​​ല്‍, ഫാ. ​​ജി​​നോ അ​​രീ​​ക്കാ​​ട്ട് എം​​സി​​ബി​​എ​​സ് തു​​ട​​ങ്ങി​​യ​​വ​​രും രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വൈ​​ദി​​ക​​രും അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളും സം​​ബ​​ന്ധി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group