ബസുകളിലും ഇനി സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തിൽ

കൊച്ചി :ഇനി മുതൽ ബസ് അടക്കമുള്ള ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും കാബിനില്‍ ഇരിക്കുന്ന ആളുകള്‍ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുക. ബസുകളില്‍ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവറിന്റെ സീറ്റീന് നേരെ ഘടിപ്പിച്ച സീറ്റില്‍ ഇരിക്കുന്ന ആള്‍ക്കുമാണ് ബെല്‍റ്റ് നിര്‍ബന്ധം.

സെപ്റ്റംബര്‍ ഒന്നിന് ശേഷം സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതായിരിക്കും. പുതിയ നിയമം കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് അടക്കം ബാധകമായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group