നാളെ മുതൽ ഹെവി വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം.

ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നതിനുള്ള കാലാവധി നേരത്തെ മൂന്നുതവണ നീട്ടിയിരുന്നു. എന്നാൽ ഇനി കാലാവധി നീട്ടുന്ന ഒരു സാഹചര്യമുണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഹെവി വാഹനങ്ങൾ സീറ്റ് ബെൽറ്റിടാതെ ഓടിച്ചാൽ നാളെ മുതൽ എ.ഐ ക്യാമറയുടെ പിടിവീഴും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group