ലെസോത്തോ: ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിൽ നിന്നുള്ള പ്രഥമ കർദ്ദിനാൾ സെബാസ്റ്റ്യൻ കോട്ടോ ഖൊറായ് ദിവംഗതനായി.91 വയസ്സായിരുന്നു. ലെസോത്തോയിലെ മസെനോഡിൽവച്ചായിരുന്നു അന്ത്യം. രാജ്യത്തെ ഏക കര്‍ദ്ദിനാള്‍ കൂടിയായിരുന്നു അദ്ദേഹം.
40 വർഷത്തോളം, മൊഹാലെ ഹോക്ക് രൂപതയെ നയിച്ച സെബാസ്റ്റ്യൻ കോട്ടോ 2006ൽ 75 വയസ്സ് തികഞ്ഞപ്പോൾ കാനോൻ നിയമപ്രകാരം രാജി സമർപ്പിക്കുകയായിരു ന്നു. എന്നാൽ 2014 ഫെബ്രുവരി വരെ രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി തുടർന്നു. രൂപതയിലെ ജനങ്ങളോടും കർദിനാൾ ഉൾപ്പെട്ട മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തോടും പാപ്പ അനുശോചനം അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ ഖൊരായുടെ പൗരോഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയെയും സഭയോടുള്ള സമർപ്പണത്തെയും ഫ്രാന്‍സിസ് പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.1929 സെപ്റ്റംബർ 11ന് ലെറിബെ രൂപതയിൽ ജനിച്ച അദ്ദേഹം 11-ാം വയസ്സിൽ ജ്ഞാനസ്നാനം സ്വീകരിച്ചു. പ്രാദേശിക സെമിനാരികളിലെ പഠനശേഷം 1950ൽ മേരി ഇമ്മാക്കുലേറ്റിന്റെ ഒബ്ലേറ്റു സമൂഹത്തില്‍ പ്രവേശിച്ചു. 1956 ഡിസംബർ 21 ന് വൈദികനായി. ലെസോത്തോയിലെ സെമിനാരികളിൽ വിവിധ പദവികൾ വഹിച്ച ശേഷം 1971 ൽ മസെരു അതിരൂപതയുടെ വികാരി ജനറാളായും കത്തീഡ്രല്‍ ദേവാലയത്തിന്റെ റെക്ടറായും സേവനം അനുഷ്ഠിച്ചു.1977 നവംബറിൽ പോൾ ആറാമൻ അദ്ദേഹത്തെ മൊഹാലെ ഹോക്കിന്റെ ആദ്യ മെത്രാനായി നിയമിച്ചു. 87 വയസ്സുള്ളപ്പോൾ 2016ൽ ഫ്രാൻസിസ് പാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group