ബാംഗ്ലൂർ : ഭോപ്പാലിലെ പുതിയ ആർച്ച് ബിഷപ്പായി സെബാസ്റ്റ്യൻ ദുരൈരാജ്നെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.തമിഴ്നാട്ടിലെ മധുര അതിരൂപതയിലെ തിരുനഗറിൽ ജനിച്ച അദ്ദേഹം നിലവിൽ മധ്യപ്രദേശിലെ ഖണ്ഡ്വാ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു.ജന്മനാട്ടിലെയും മധുരയിലെയും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1971-ൽ തിരുച്ചിറപ്പള്ളിയിലെ സെന്റ് ചാൾസ് സെമിനാരിയിൽ ദിവ്യവചന സൊസൈറ്റിയിൽ ചേർന്നു. സെന്റ് ചാൾസ് സെമിനാരിയിൽ ആയിരിക്കുമ്പോൾ അദ്ദേഹം പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് പൂർത്തിയാക്കി. തുടർന്ന് 1984 ജൂലൈ 12 ന് സൊസൈറ്റി ഓഫ് ഡിവൈൻ വേഡിൽ അദ്ദേഹം സേവനം ചെയ്തു.
1985 മേയ് 8 -ന് മധുരയിലെ തിരുനഗറിൽവെച്ച് തിരുപ്പട്ടം സ്വീകരിച്ചു.
തുടർന്ന് 1985- 1987: ഹബുവയിലെ ഇടവക വികാരിയായും 1987-1988വരെ പ്രൊക്യുറേറ്റർ, എസ്.വി.ഡി. വിദ്യാഭവൻ ഫിലോസഫേറ്റ്ലും,ഭോപ്പാൽ1988-1993, വരെ പാൽഡയിലെ ജൂനിയറേറ്റിലെ വിദ്യാർത്ഥികളുടെ പ്രിഫെക്ട്റയും,1993- 1995വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൗൺസിലിംഗിലെ പഠനങ്ങൾനടത്തി,ക്രിസ്റ്റ് പ്രേമലയ പ്രാദേശിക മേഖലയിലെ ആത്മീയ ഡയറക്ടറയും, ഇൻഡോറിലെ ആത്മീയ കേന്ദ്രം റെക്ടർറയും, മധ്യ ഇന്ത്യൻ പ്രവിശ്യയ്ക്കായുള്ള പ്രൊവിൻഷ്യൽ സുപ്പീരിയറയും, സേവനമനുഷ്ഠിച്ച അദ്ദേഹത്തെ 2009 മേയ് 11 ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഖണ്ഡ്വാ രൂപതയുടെ ബിഷപ്പായി നിയമിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group